ഇംഗ്ലണ്ട് ലേക്ക് വിസ വന്നപ്പോൾ ഉള്ളിൽ
സന്തോഷം വന്നെങ്കിലും പുറത്തു കാണിക്കാൻ പറ്റില്ല. കാരണം ഭൂര്ഷ IT കമ്പനിയിൽ ജോലി കിട്ടിയത് കമ്മ്യൂണിസത്തിന്റെ ബാലപാഠങ്ങൾ പഠിപിച്ചു തന്ന
സഘാകൾക്ക് ഇഷ്ടപെട്ടിടില്ല, അപ്പോഴാ, ഇതാ
വരുന്നു ക്യാപിറ്റലിസത്തിന്റെയും കൊളോണിസത്തിന്റെ ജന്മ നാടായ ഇംഗ്ലണ്ട് ലേക്ക്
ക്ഷണം.
ഉള്ളില വിഷമം ഉണ്ട്, ഇംഗ്ലണ്ട് പട്ടാളത്തിന്റെ
ഇറാഖി-അഫ്ഗാൻ അധിനിവേശത്തെയും
ശക്തമായ സമരരീതികൊണ്ട് അപലപിച്ചശേഷം ഇപ്പോൾ അവരുടെ ആഗോള കുത്തകകൾക്ക്
വേണ്ടി ജോലി ചെയ്യുക എന്ന് പറഞ്ഞാൽ ... ഛെ .. നാണക്കെട്.
എന്നാലും വയറ്റി പിഴപല്ലെയ് ഒന്ന്
പ്ലയിൻ കയറി നോക്കാം.
പോകുന്നതിനു മുൻപ് സഘാവിന്റെ ഡയലോഗ് , " അവിടെ കൊലോനിയലിസം
ആയ കാരണം, അടിമേനെ പോലെ പണി എടുത്താലേ നീ ഒക്കെ കമ്മ്യൂണിസത്തിന്റെ വില
പഠിക്കു. നിനക്ക് വിദേശത്ത് പോകണമെങ്കിൽ മറ്റു സഘാക്കളെ പോലെ വേണമെങ്കില ഗൾഫ്
രാജ്യങ്ങളിലീക് പോയി കൂടെ?".
എന്നാലും ഈ കാരണം വീട്ടിൽ പറഞ്ഞാൽ, പഴയ സഘാവായ
അച്ഛൻ പോകണ്ട എന്ന് പറഞ്ഞേക്കും പക്ഷെ
അമ്മ ഒലക്ക എടുക്കും. പണ്ട് തലസ്ഥാനത്ത് കല്ലെറിയാൻ പോയപ്പോൾ ഒലക്കഅടി
കിട്ടിയതിനേക്കാൾ കൂടുതൽ കിട്ടും.
രണ്ടും കല്പിച്ചു പോയി.
ഇംഗ്ലണ്ടിൽ ലണ്ടനിൽ ആണ് ഓഫീസ്. ലോകത്തിലെ
ഏറ്റവും കൂടുതൽ ഭൂർഷകൽ ഉള്ള സ്ഥലം എന്ന് പാർട്ടി ക്ലാസ്സിൽ പഠിപിച്ചിട്ടുണ്ട്.
ആദ്വാനികുന്ന ജന സമൂഹത്തിനു പ്രതികരിക്കാൻ പോയിട്ട് മനുഷ്യാവകാശം പോലും
നിഷേധിചിടുണ്ട് എന്ന് കേട്ടിടുണ്ട്. പക്ഷെ കേരളത്തിൽ നിന്നലെ നമ്മൾ
വരുന്നേ. തീയിൽ കുരുത്തത് വെയിലത്ത് വാടില്ലല്ലോ..
അവിടെ ചെന്നപോൾ മനസിലായി, കഥ
തിരിച്ചാണെന്ന്.
എന്റെ അയല്കാരി ഒരു 70 വയസുള്ള ഒരു
സാധാരണ സ്ത്രീ ആണ്. പേര് Ruth.
ജീവിതത്തിലെ നല്ലൊരു ഭാഗം അധ്വാനിച്ച
ശേഷും ഇപ്പോൾ പെൻഷൻ പറ്റി ജീവിക്കുന്നു. അധ്വാനിച്ച കാലമാത്രെയും നികുതി അടച്ചു
രാജ്യത്തെ സേവിച്ചു. ഇപ്പോൾ രാജ്യം തിരിച്ചു സെവികുന്നു. ദിവസേനെ മൂന്ന് പ്രാവശ്യം
നല്ല ചൂട് ഭക്ഷണം കൊണ്ട് വണ്ടി വീട്ടിൽ വരും. ആഴ്ചയിൽ ഒരു ദിവസം നേഴ്സ് ചെച്കപിനു
വരും.
പിന്നെ എവിടെകെങ്ങിലും
പോകണമെങ്ങിൽ ലണ്ടൻ ട്രാന്സ്പോര്ട്ടിനെ ഒന്ന് വിളികണ്ട ആവശ്യമേ
ഒള്ളു. അവരുടെ പ്രയമുള്ളവർക്ക് യാത്ര ചെയ്യാൻ ഉള്ള പ്രത്യേക വാൻ വരും. അവര്ക്ക്
പ്രതെയ്കം പരിഗണന ലഭിക്കും, ട്രെയിനിൽ ആണെങ്കിലും,
ബസിൽ ആണെങ്കിലും.
ഫ്രീ പാസ് ആണ് ഈ പറഞ്ഞ കാര്യങ്ങൾ
ഒക്കെ.
ഇനി ഗവര്മാന്റ്റ് ജോലികരുടെ കാര്യം എടുക്കാം. എന്തെല്ലാം
ട്രിനിങ്ങിംഗ് ആണ് ഓരോര ജോലിക്കും ലഭികിന്നത്. സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടു
വിഴയും ഇല്ല. ഉദാഹരണത്തിന് ഷെൽഫിന്റെ മുകളിലത്തെ അറയിൽ ഒരികളും ഭാരം ഉള്ള സാധനം
വെക്കാൻ അനുവടികില്ല, മറിഞ്ഞു വീഴുന്ന കാരണം. നിലത്തു വെള്ളം വീണാൽ, ആ ഭാഗത്ത്
നിന്നുകൊണ്ട് മറ്റുഉള്ളവരെ മുന്നറിയിപ്പ് കൊടുകേണ്ട ഉത്തരവാദിത്തം ആദ്യം അത്
കാണുന്നവനാ. ഒരു കൊടുംകാറ്റു വീശിയാൽ, പാർകിലെ ജീവനകാർ, പാർകിലെ എല്ലാ
മരങ്ങളിലെ എല്ലാ മരകൊമ്പും വീഴില്ല എന്ന്
നോകി ഉറപ്പു വരുത്തിയെ വീണ്ടും പാര്ക്ക്
തുറക്കു.
ഇനി ആഗോള കുത്തകകൾ എങ്ങിനെ അവരുടെ
തൊഴിലാളി വര്ഗത്തെ നോക്കുന്നു എന്ന് നോക്കാം.
ജോലി ഭാരം കൂടുനുണ്ടോ എന്ന് നോകണ്ട
ഉത്തരവദിത്യം ഓരോരുത്തരുടെ മാനേജരുടെ ജോലി ആണ്. ഇരിക്കുന്ന സീറ്റ് ശരീരത്തിന്
ഏതെങ്കിലും പ്രകാരം ടോഷും ചെയുനുണ്ടോ, തലയുടെ മുകളിലത്തെ ലൈറ്റ് പ്രകാശം
കൂടുതലോ, കുറവോ തരുനുണ്ടോ,
നിങ്ങളെ മറ്റുള്ളവർ വാക്ക് കൊണ്ടോ അതോ നോട്ടും
കൊണ്ടോ ഉപദ്രവികുനുണ്ടോ എന്ന് ഇപ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കും...
12 മാസം ജോലി ചെയ്താൽ 13 മാസത്തെ ശമ്പളം കിട്ടും. ഈ 13ആം മാസത്തിലെ
ശമ്പളം അവർ നമ്മൾ പിരിഞ്ഞു പോകുമ്പോൾ തരും. പെൻഷൻ വേറെ. പിന്നെ ഫ്രീ ആയി മെഡിക്കൽ
ചെക്കപ് കണ്ണിനു , നട്ടെല്ലിന്റെ തേയ്മാനം ചെക്കപ്, അങ്ങിനെ പലതും...